Main Banner

ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു.

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന്​ താണിയുള്ളതിൽ വീട്ടിൽ യൂസുഫി​ന്റെ മകൻ ആഷിർ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത്​ കുബാറയിൽ ബുധനാഴ്​ച രാവിലെ പത്തരയോടെയായിരുന്നു അപകടം.…

കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറ്റിൽ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങിമരിച്ചത് വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ്…

ഹനുമാന്‍ സേന ഭാരത് 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

മലപ്പുറം : കേരള നിയമസഭയിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഹനുമാന്‍ സേന ഭാരത് 15 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുവാന്‍ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.മുന്നണി തലത്തിലും ഭരണ തലത്തിലും ഹൈന്ദവനെ…

‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന്…

കോവിഡ് 19: ജില്ലയില്‍ 405 പേര്‍ക്ക് രോഗമുക്തി 280 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച (മാര്‍ച്ച് മൂന്ന്) 405 പേരാണ് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,15,482 പേരായി. ബുധനാഴ്ച 280…

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി

മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ സ്‌ക്രപ്പേജ് പോളിസിക്കെതിരെയും പെട്രോള്‍, ഡീസല്‍, ഇന്ധന വില വര്‍ദ്ധനവിനെതിരെയും അസോസിയേഷന്‍ ഓഫ് ഓട്ടോമബൈല്‍സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ…

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

എ ഐ വൈ എഫ് ചക്രശൃംഖല സംഘടിപ്പിച്ചു

മലപ്പുറം : ക്രമാതീതമായി പെട്രോള്‍, ഡീസല്‍ പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ ചക്രശൃംഖല സംഘടിപ്പിച്ച് കേന്ദ്രം ഉപരോധിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ കെ…

ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു

തിരൂര്‍: മലയാളഭാഷയ്ക്കും സാഹിത്യത്തിനും സര്‍ഗാത്മകമായ സംഭാവനകളാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നല്‍കിപ്പോരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക നന്മയുടെയും സംസ്കാരത്തിന്‍റെയും യഥാര്‍ത്ഥ ഉദയം…

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാഹ് അല്‍ അഹ്‍മദില്‍ ബഖാല നടത്തിവരികയായിരുന്ന അദ്ദേഹം …