Main Banner

140 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലായി പോലിസ് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 105 കിലോ അടക്കം 140 കിലോ കഞ്ചാവ് പിടികൂടിയത് സാഹസികമായി. സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റു…

ഓസ്‍കർ; ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്.

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുക. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം…

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ…

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ ഡോക്ടറേറ്റിനെതിരായ പരാതി പരിശോധിക്കണമെന്ന്…

ആന്‍റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ല: തിരിച്ചയച്ച് കേരളം

കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ തിരിച്ചയച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ച മുപ്പതിനായിരത്തിലേറെ കിറ്റുകളാണ് മടക്കിയയച്ചത്. കിറ്റുകളിലെ പരിശോധഫലം വ്യക്തമല്ലെന്ന് കണ്ടെത്തിയതിനെ…

കോവിഡ‍് ബാധിച്ച് മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാം

കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍…

തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കും

താനൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താനൂർ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സിഐ പി പ്രമോദ് അറിയിച്ചു. അക്രമ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനായി ചാപ്പപ്പടിയിൽ പോലീസ് പിക്കപ്പ് പോസ്റ്റ് സ്ഥാപിക്കും. ഒരു ഓഫീസറും 5…

സ്വർണ്ണത്തിന് വിലയിടിവ് തുടരുന്നു

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 36,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560ല്‍ എത്തി.…

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ വേണ്ട’; കേന്ദ്ര തീരുമാനം നടപ്പാക്കാൻ…

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന…

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ…

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിയ്ക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ…