Main Banner

കൈവിടില്ല മതസൗഹാർദ്ദം; മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി…

മുതുവല്ലൂർ ∙ മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി. പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റിയാണു നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനു കൈമാറിയത്. പഞ്ചായത്ത്…

ചരിത്ര സംഗമം തോണിയാത്ര ശ്രദ്ധേയമായി ;

തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി കേരളപ്പിറവി ദിനത്തിൽ നടത്തിയ ‘ദേശീയ ജലപാത തീരദേശ വികസനം പൈത‍ൃക സംസ്കാരത്തിലൂടെ’ എന്ന പരിപാടി മലയാള സർവകലാശാല വിസി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. പരിപാടിയോടു അനുബന്ധിച്ച് കൂട്ടായി…

തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും…

ബംഗളുരു: തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ചയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ…

മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ്…

സ്വർണ്ണം പിടികൂടി;

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1087 ഗ്രാം സ്വർണവുമായി നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് പിടിയിലായത്.ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്

യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.…

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…

തെരുവു വിളക്കുകള്‍ മിഴി തുറന്നു :

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ…

ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തിരൂർ: ജില്ലയിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. തലക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം…

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ…