പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

വെട്ടിച്ചിറ: ദേശീയ പാതയില്‍ പുത്തനത്താണി – വെട്ടിച്ചിറ വരെ റോഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കാട്ടിലങ്ങാടി, മാട്ടുമ്മല്‍, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവര്‍ പട്ടര്‍നടക്കാവ്, ചേരുരാല്‍,ബാവപ്പടി വഴി യാത്ര ചെയ്യുവാന്‍ ശ്രദ്ധിക്കുക.
കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ പുത്തനത്താണി യില്‍ നിന്നും തിരുന്നാവായ വഴി കുറ്റിപ്പുറത്തേക്കുള്ള റൂട്ട് എടുക്കുക.
തിരിച്ചു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും കുറ്റിപ്പുറത്ത് നിന്ന് തിരുന്നാവായ വഴി പുത്തനത്താണി റൂട്ട് എടുക്കുക.