പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മുന്‍പ് പോളിങ് ഏജന്റുമാര്‍ ആന്റിജെന്‍ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന അറിയിച്ചത്.