സ്വര്‍ണ്ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മന്‍സൂര്‍.

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മന്‍സൂര്‍. ദുബായിലായിരുന്ന ഇയാള്‍ ചെക്ക് കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുഹമ്മദ് മന്‍സൂറിനെ അവിടെ നിന്ന് നാടുകടത്തി. ഇന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച് മുഹമ്മദ് മന്‍സൂറിനെ വിശദമായി ചോദ്യം ചെയ്യും.

 

കടത്തുന്ന സ്വര്‍ണ്ണം പിടിയ്ക്കപ്പെടാതിരിയ്ക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിയ്ക്കുന്നത് പതിവാണ്. ഇത് ചെയ്യുന്നത് മുഹമ്മദ് മന്‍സൂറിന്റെ നേത്യത്വത്തിലാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാളെ പിടികൂടാന്‍ നേരത്തെ തന്നെ എന്‍ഐഎ സംഘം ശ്രമം ആരംഭിച്ചിരുന്നു. നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയത്.

 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിയ്ക്കാന്‍ എന്‍ഐഎ ശ്രമം നടത്തിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മുഹമ്മദ് ഹൈസലിലെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു