മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന.

തിരൂർ: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന. സംവരണ അട്ടിമറി നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി പ്രവർത്തിക്കുന്നതെന്ന വിചിത്ര ആരോപണവുമായി മലയാള സർവകലാശാല അധ്യാപക സംഘടനയായ മാസ് രം​ഗത്തുവന്നത്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ശാസ്ത്രീയവും പൂർണവുമായി പാലിച്ചും യുജിസി 2018 ചട്ടങ്ങൾ അനുസരിച്ചുമാണ് മലയാള സർവകലാശാല 2021 ജൂൺ മാസത്തിൽ അധ്യാപകനിയമനങ്ങൾ നടത്തിയത്. സംവരണലംഘനം നടക്കുന്നുവെന്ന് രണ്ടു പത്രങ്ങളും നിയമനം ലഭിക്കാതെ പോയ, സർക്കാർ ജോലിയിലുള്ള ഒരു ഉദ്യോഗാർഥിയും ആരോപിക്കുന്നുവെന്നും മാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.