കാഞ്ഞങ്ങാട് ദേശീയപാതയിൽ ഇന്നോവയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് എൻഫിൽഡ് ഷോറൂമിന് സമീപം ദേശീയ പാതയിൽ കെ എസ് ആർ ടി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം.

 

 

 

കുമ്പള കൊടിയമ്മയിലെ സിദ്ദിഖ് (32) ആണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത്. ഗുരുതരാവസ്ഥയിൽ രണ്ട് പേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ കുമ്പള ആരിക്കാടി സ്വദേശി അലി (38) ആണ്. അലിയെ മംഗളുറു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിൻ്റെ മുൻ ഭാഗവും ഭാഗീകമായി തകർന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന എതാനും പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.