പൊന്നാനിയിൽ മണൽ കാണാതായ സംഭവം അന്വേഷണം നടത്തണം

പൊന്നാനി| സർക്കാർ കണക്കനുസരിച്ച് 6 കോടി രൂപ വിലമതിക്കുന്ന പുഴയിൽ നിന്ന് ഖനനം ചെയ്തെടുത്ത 30.000 ടൺ മണൽ
കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ പറഞ്ഞു.

പൊന്നാനി ഹാർബർ പ്രദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനിക്കൽ ഡ്രെജിങിന്റെ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്. മണൽ എങ്ങോട്ട് പോയി എന്നറിയില്ലന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുറത്തെടുത്ത മണൽ അപ്രത്യക്ഷമായത് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.