ജില്ലയില്‍ 101 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് രണ്ട്) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഒരു കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2923 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

63,51,919 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 63,51,919 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,34,179  പേര്‍ക്ക് ഒന്നാം ഡോസും 28,66,340 പേര്‍ക്ക് രണ്ടാം ഡോസും 51,400 പേര്‍ക്ക് കരുതല്‍ ഡോസ്          വാക്‌സിനുമാണ് നല്‍കിയത്.