മദ്യനയം; ശക്തമായ പ്രക്ഷോഭമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: മദ്യവര്‍ജ്ജനം നയമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച് മദ്യാസക്തി കൂട്ടാന്‍ അവസരമൊരുക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ.പിഎംഎ സലാം. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറുകള്‍ നിയന്ത്രണമില്ലാതെ തുറക്കുകയാണ്. വ്യാപകമായ മയക്കുമരുന്ന് ഉപയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒരു മുസ്‌ലിംലീഗ് നേതാവിന് അതിന്റെ പേരില്‍ ജീവന്‍ ബലി നല്‍കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. ക്വട്ടേഷന്‍ മാഫിയകള്‍ സംസ്ഥാനത്ത് നിറഞ്ഞാടുകയാണ്. മദ്യ മയക്കുമരുന്ന് മാഫിയകളെ കയറൂരിവിടുകയും മദ്യം അനിയന്ത്രിതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ മുസ്‌ലിംലീഗ് സമര പരിപാടികള്‍ ശക്തമാക്കുമെന്നും പി.എം.എ സലാം പറഞ്ഞു.