പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണം; കെ ജി എസ് എന്‍ എ


മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍മെണ്ട് സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മഞ്ചേരിയില്‍ നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സല്‍ കൈനിക്കര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി എം മയൂര കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ടി ഷാനിക് (സെക്രട്ടറി)

അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വിജയന്‍, സംസ്ഥാന കമ്മറ്റി അംഗം ടി പി ഷാജി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മുജീബ് റഹ്മാന്‍,കെ ജി എന്‍ എ ജില്ലാ അഡൈ്വസര്‍ ആര്‍ ജിസ്‌വിന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി ഷാനിക് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം കെ ഗോപിക നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കെ ജി എന്‍ എ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ ഉദ്ഘാടനം ചെയ്തു. കെ ജി എസ് എന്‍ എ സംസ്ഥാന കമ്മറ്റി മെമ്പര്‍ നസീം സംസാരിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി എം അജയ് ദേവ് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ടി പി നിരഞ്ജന നന്ദിയും പറഞ്ഞു.

പി എം മയൂര കൃഷ്ണന്‍ (പ്രസിഡന്റ്)


പുതിയ ഭാരവാഹികളായി പി എം മയൂര കൃഷ്ണന്‍ (പ്രസിഡന്റ്), ടി ഷാനിക് (സെക്രട്ടറി), പി വര്‍ഷ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് കാലോചിതമായി വര്‍ദ്ധിപ്പിക്കുക,നിലവിലുള്ള പോസ്റ്റ് ബേസിക്,ബി എസ് സി നേഴ്‌സിംഗ് കോളേജുകളിലെ സീറ്റുകള്‍ കൂട്ടുക,സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂള്‍ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.