കെൽട്രോൺ നടത്തുന്ന എ.ഐ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ അനിമേഷൻ വിത്ത് എ.ഐ കോഴ്സിലേക്ക് 10 ശതമാനം ഫീസ് ഇളവോടെ പ്രവേശനം ആരംഭിച്ചു.

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കുറ്റിപ്പുറം കെൽട്രോൺ നോളജ് സെന്ററിലെ 0494-2697288, 8590605276 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

