തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര് മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര് മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പോളിങ് ബൂത്തിൽ ഒരു സമയം മൂന്ന് വോട്ടർമാർ മാത്രം.പത്രികാ സമർപ്പണത്തിനും മൂന്നുപേർ.കൊട്ടിക്കലാശം ഒഴിവാക്കണം.വീട് പേറിയുള്ള പ്രചരണത്തിന് അഞ്ചുപേർറോഡ് ഷോയ്ക്ക് അഞ്ച് വാഹനങ്ങൾ മാത്രം.