Fincat

വള്ളത്തോൾ ഭാർഗവ മേനോൻ നിര്യാതനായി

മംഗലം: മംഗലം വള്ളത്തോൾ എ.യു.പി.സ്കൂൾ മുൻ മാനേജരും, റിട്ടയേർഡ് അദ്ധ്യാപകനും, പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. പാട്ടത്തിൽ ചന്ദ്രമതി പത്നിയാണ്. മക്കൾ സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത.

നിപ വൈറസ് ബാധ: അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ്

ശുചിത്വ മിഷൻ നവകേരള അവാർഡ് തിരൂർ നഗരസഭക്ക്

മലപ്പുറം ജില്ലയിലെ നഗരസഭകളിൽ നിന്നും തിരൂർ നഗരസഭക്ക് മാത്രമാണ് ഈ അംഗീകാരം. തിരൂർ: ശുചിത്വ മാലിന്യ സംസ്കരണത്തിൽ നൂതന മാർഗങ്ങൾ അവലംബിച്ചു നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് നവകേരള പുരസ്കാരം ലഭ്യമായത്, 2

ഹോട്ടലിൽ തീപിടുത്തം; തിരൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.

മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്

മുസ്‌ലിം ലീഗിന്റെ എല്ലാ കമ്മിറ്റികൾക്കും എ.ആർ. നഗർ ബാങ്കിൽ അക്കൗണ്ട് -ജലീൽ

കൊച്ചി: എ.ആർ. നഗർ ബാങ്കിൽ മുസ്‌ലിംലീഗിന്റെ സംസ്ഥാനത്തൊട്ടുക്കുമുള്ള കമ്മിറ്റികളുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കെ.ടി. ജലീൽ. വ്യക്തികളുടെ പേരല്ല, മറിച്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെയാണ് ചേർത്തിരിക്കുന്നത്. ബാങ്കിലെ അക്കൗണ്ടുകളിൽ

പാലക്കാട് ഹോട്ടലിൽ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേർ മരിച്ചു

പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ രണ്ടുമരണം.പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്. താഴത്തെ

ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ

ഇഡിക്ക് രേഖകൾ കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്ക് കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ പറഞ്ഞു. പതിനാറാം തീയതി പി.കെ. കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എ.ആർ നഗർ ബാങ്ക്

നിപ: ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുള്ളത് 274 പേര്‍

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ

വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; സഹോദരിയുടെ മക്കൾ കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം: നഗരത്തിൽ വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ