Main Banner

തിരൂർ ജില്ലാ ആശുപത്രിയിൽ തീപ്പിടുത്തം

തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗികമായി കത്തി…

പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത.

പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്‌കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥികളിൽ പരിശോധന നടത്തും. കൂടാതെ മൂന്ന് പഞ്ചായത്തുകളിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും…

ഇന്ധന വില കുതിക്കുന്നു.

കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82…

റോഡ് ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ട് രണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരിപ്പൂര്‍ ജംങ്ഷന്‍ മുതല്‍ ന്യൂമാന്‍ ജംങ്ഷന്‍ വരെയുള്ള റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ താത്ക്കാലികമായി നിരോധിച്ചു.…

ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് എ. വിജയരാഘവൻ

മലപ്പുറം: കേരളത്തിൽ ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. എസ്.എഫ്.ഐ. 50-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച…

യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി

ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള…

സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 906 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 351 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5450 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്

സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്‌മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി. പൊന്നാനി നഗരസഭയിലെ…