എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം


ജില്ലയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 11/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ്    എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും.  

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30വരെ www.eemployment.kerala.gov.in ലൂടെ പ്രത്യേക പുതുക്കല്‍ നടത്താം. ഓണ്‍ലൈന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരാവേണ്ടതില്ല. ഓണ്‍ലൈന്‍ മുഖേന  പ്രത്യേക പുതുക്കല്‍ നടത്തുന്ന ഡാറ്റാബേസില്‍ വിവരം ലഭ്യമല്ലാത്തവരും രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറുകളുള്ള ഉദ്യോഗാര്‍ഥികളും ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ വിട്ടുപോയവരും ഓണ്‍ലൈന്‍ ചെയ്ത ടോക്കണ്‍ സ്ലിപ്പും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഡിസംബര്‍ 15നകം ഹാജരാകണം. അല്ലാത്തപക്ഷം ഹാജരാവാത്ത ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍  അസാധുവാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.