Main Banner
Browsing Category

News

എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ചു.…

ആനക്കയം പദ്ധതികെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി.

തിരുന്നാവായ: കാടിനൊപ്പം കാടർക്കൊപ്പം ആനക്കയം പദ്ധതി ഉപേക്ഷിക്കണം എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ആനക്കയം പദ്ധതിക്കെതിരായ സമരസമിതി ആഹ്വാനം ചെയ്ത സംസ്ഥാന തല പ്രതിഷേധത്തിൻ്റെ ഭാഗ മായി പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ…

ട്രക്ക് ഇടിച്ചുകയറി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. അപകടം മനപ്പൂർവമെന്ന്…

ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ ടി ജലീല്‍

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും…

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്

തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. 73 വയസായിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. പന്ത്രണ്ടാം വയസിൽ കുട്ടിത്തെയ്യം കെട്ടിയാണ്…

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയർ സ്ഥാനാർത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ മത്സരിക്കുക. ഇതോടെ കോർപ്പറേഷനിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. മിഷൻ 28 പ്ലസ് എന്ന…

50ലധികം കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റു

10 വർഷത്തിനിടെ 50ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തര്‍പ്രദേശില്‍ സർക്കാർ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ എഞ്ചിനീയര്‍ രാംഭവനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാര്‍വിയില്‍ 2009 മുതല്‍ സിവില്‍…

മൂന്നാറില്‍ മൂന്ന് ദിവസംകൊണ്ട് പതിനായിരത്തിലേറെ സഞ്ചാരികള്‍

ദീപാവലി അഘോഷത്തോടനുബന്ധിച്ച് നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെത്തിയത്. ഹൈഡല്‍ ടൂറിസം സെന്‍ററുകളിലും സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്

പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന്…