Shobika

ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു.

തിരുവനന്തപുരം: ഇന്ന്  ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ  ഷമീം ആണ് മരിച്ചവരിൽ ഒരാൾ. വീട്ടിൽ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്.…

ആ അരക്കോടിക്ക് രേഖകളുണ്ട്; രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്ന് കെ.എം ഷാജി

തന്‍റെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖകളുണ്ടെന്ന് കെ.എം ഷാജി എംഎല്‍എ. ബന്ധുവിന്‍റെ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് പണം സൂക്ഷിച്ചതെന്നും രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും കെ.എം ഷാജി വിജിലൻസിനെ അറിയിച്ചു. പണം…

ജില്ലയില്‍ ഏപ്രില്‍ 14 മുതല്‍ യെല്ലോ അലര്‍ട്ട്

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ…

വിവാഹ ചടങ്ങുകളിൽ പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. …

നിയന്ത്രണങ്ങളുടെ ലംഘനം; 1003 പേര്‍ക്കെതിരെയും മാസ്ക്ക് ധരിക്കാത്ത 4563 കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1003 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 308 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4563 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പൊലീസ് ഓഫീസര്‍ക്ക് ആദരം

കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി.…

കെഎം ഷാജി എംഎല്‍എയുടെ  വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു.

കണ്ണൂർ: കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്. അനധികൃതസ്വത്ത് സമ്പാദനവുമായി…

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,…

ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ കോവിഡ് പ്രതിരോധം നടപ്പാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനും ചീഫ് സെക്രട്ടറി വി.പി…