Main Banner

കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം. കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുണെ…

കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി.

പുൽപള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തുകയും  റെയ്‌ഞ്ചറെ ആക്രമിക്കുകയും ചെയ്‌ത കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി. കർണാടക അതിർത്തി പ്രദേശങ്ങളായ  കൊളവള്ളി, പാറക്കവല, സീതാമൗണ്ട്‌ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ്‌ തെരച്ചിൽ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു.

കരിപ്പൂര്‍: വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.…

സ്ഥാനാര്‍ഥികള്‍ ജനുവരി 14നകം തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ച ഫോറം എന്‍ 30ല്‍ തയ്യാറാക്കി ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

ജില്ലയിലെ ഒമ്പത്‌ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്

മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത്‌ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ പട്ടികയിലെ…

വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി…

കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ രക്ഷപ്പെടുത്തി.

മലപ്പുറം: നിലമ്പൂരിൽ പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. നിലമ്പൂർ…

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്​ സംസ്ഥാനതല പ്രചാരണജാഥ…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിന്​ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്​ സംസ്ഥാനതല പ്രചാരണജാഥ നടത്തും. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന്​…

നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം.

പത്തനംതിട്ട: നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം. സ്ഥിരം സമിതിയിലെ മൂന്ന് അംഗങ്ങളും എസ് ഡി പി ഐ പ്രതിനിധികളാക്കി ഒത്താശ നൽകിയാണ് സി പി എം അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

എറണാകുളം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തു.

കൊച്ചി: വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർ പരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശേരിയിലും…