എം. ഗണേഷൻ മാസ്റ്റർ ദേവധാറിൽ നിന്നുംപടിയിറങ്ങുന്നു.

താനുർ :മുന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക ജീവിതത്തിന് തിരശ്ശീല വിഴ്ത്തി താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷൻ മാസ്റ്റർ സ്കുളിൽ നിന്ന് പഠിയിറങ്ങുന്നു.

വള്ളിക്കുന്നിലെ കർഷക ദമ്പതികളായ മനയ്ക്കൽ നാരായണൻ – ചിന്നമ്മു എന്നിവരുടെ ഇളയ മകനായ എം. ഗണേഷൻ 1989 ലാണ് താനുർ ദേവധാർ ഗവ: ഹൈസ്ക്കൂളിൽ ഗണിതാധ്യാപകനായി നിയമിതനായത്. തുടർന്ന് പട്ടിക്കാട്, തൃക്കുളം, പറവണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളുകളിലും, കോഴിക്കോട് നടക്കാവ് ഗേൾസ് ഗവ: ഹയർ സെക്കൻഡറി , ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി , കാട്ടിലങ്ങാടി ഗവ: ഹയർസെക്കൻഡറി എനിവിടങ്ങളിലും ജോലി ചെയ്തു.

അധ്യാപകനായിരുന്ന എല്ലാ സ്കൂളുകളിലും പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉന്നമനത്തിനുതകുന്ന മികച്ച നയങ്ങൾ കൊണ്ടുവരാനും പ്രാവർത്തികമാക്കുവാനും സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്.

ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ആസ്ഥാനം
ദേവധാറിൽ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു സംസ്ഥാനത്ത് തന്നെ കുടുതൽ കുട്ടികൾ പഠിക്കുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നായ ദേവധാറിനെ അന്താരാഷ്ട നിലവാരത്തിലെക്ക് ഉയർത്താൻ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

പൊതുവെ പ്രയാസമെന്ന് കരുതപ്പെടുന്ന
ഗണിത വിഷയത്തെ കുട്ടികളുടെ കൈ പിടിയിലൊതുങ്ങുന്ന ഇഷ്ട വിഷയമാക്കി മാറ്റിയെടുക്കാനുള്ള
ഒരു പ്രത്യേക കഴിവ് അദ്ദേഹത്തെ വിദ്യാർത്ഥികളുടെ
പ്രിയ ഗുരുനാഥനാക്കി.
ആയതു കൊണ്ട് തന്നെയാണ്
മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ഒരു മാത്സ് ലാബ്
ദേവധാർ സ്കൂളിൽ അനുവദിച്ചത്.

കാട്ടിലങ്ങാടി ഗവ: ഹയർസെക്കൻഡറി സ്കുളിലെ കമ്പ്യൂട്ടർ അധ്യാപിക സുനിലയാണ് ഭാര്യ.
ഡോ. വരദ ,ശ്രീഹരി വിനായക്, ശ്രീദേവ് കൃഷ്ണ എന്നിവർ മക്കളാണ്.
31 വർഷത്തെ അധ്യാപന ജീവിതം ആരംഭിച്ച ദേവധാറിൽ നിന്നും തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്നും എം. ഗണേഷൻ പഠിയിറങ്ങുന്നുവെന്നത്
യാദൃച്ഛികം മാത്രം.

സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങ്
കായിക വകുപ്പ് മന്ത്രി
വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനിർ ബ്രോഷർ
മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നസീബ അസീസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി,താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ .സൽമത്ത് ,
അംഗം കെ വി.എ കാദർ,
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, അംഗം കെ.വി. ലൈജു,
തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫിസർ കെ.ടി. വ്യന്ദകുമാരി , പി.ടി. എ പ്രസിഡണ്ട്
ഇ അനോജ്, എസ്.എം.സി ചെയർമാൻ ടി. അനിൽ, പ്രധാനാധ്യാപകൻ എം.അബ്ദുസലാം എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സിനിമാ പിന്നണി ഗായകൻ. എടപ്പാൾ വിശ്വനും
സംഘവും അവതരിപ്പിച്ച ഗാനമേളയും
അരങ്ങേറി. രാവിലെ കുട്ടിക്കൾക്കായി
നടന്ന മോട്ടിവേഷൻ ക്ലാസിൽ
പ്രശസ്ത മാന്ത്രികനും, മെന്റലിസ്റ്റുമായ
താഹിർ കുട്ടായി ക്ലാസെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്

സർവ്വീസിൽ നിന്നും വിരമിക്കുന്ന താനുർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം നൽക്കുന്നു.