പോളിടെക്‌നിക് കോളജ് സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ജില്ലിയിലെ പോളിടെക്‌നിക് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 11, 12, 13 തീയ്യതികളില്‍ നോഡല്‍ പോളിടെക്‌നിക്കായ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒന്നാം സ്‌പോട്ട് അഡ്മിഷന് www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ ഏഴ് വരെ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുളള ഫീസും പി.ടി.എ. ഫണ്ടും സഹിതം രക്ഷിതാവുമായി ഹാജരാകേണ്ടതാണ്. സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസുകള്‍ കാര്‍ഡ് വഴി മാത്രമേ സ്വീകരിക്കുകയുളളൂ.

ഒക്ടോബര്‍ 11ന് രാവിലെ ഒമ്പത് മണിക്ക് ഭിന്നശേഷി, ബാക്ക്‌വേഡ് ക്രിസ്ത്യന്‍, ലാറ്റിന്‍, പട്ടിക വര്‍ഗ്ഗം, കുടുംബി, കുശവന്‍, ധീവര എന്നീ വിഭാഗത്തില്‍പ്പെട്ട രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഹാജരാകണം. അന്നേ ദിവസം രാവിലെ 10 മണിക്ക് സ്റ്റേറ്റ് റാങ്ക് ഒന്ന് മുതല്‍ 10500 വരെയുളളവര്‍, ടി.എച്ച്.എസ്.എല്‍.സി (ഠഒടഘഇ) വിഭാഗത്തില്‍പ്പെട്ടവര്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്റ്റേറ്റ് റാങ്ക് 10501 മുതല്‍ 15000  വരെയുളളവര്‍ എന്നിവരാണ് ഹാജരാകേണ്ടത്.

ഒക്ടോബര്‍ 12ന് രാവിലെ ഒമ്പതിന് സ്റ്റേറ്റ് റാങ്ക് 15001 മുതല്‍ 20400 വരെയുളളവരും രാവിലെ 11 ന് സ്റ്റേറ്റ് റാങ്ക് 20401 മുതല്‍ 25000 വരെയുളളവര്‍ ഉച്ചയ്ക്ക്  ഒരു  മണിയ്ക്ക് സ്റ്റേറ്റ് റാങ്ക് 25001 മുതല്‍ 30300 വരെയുളളവരുമാണ് ഹാജരാകേണ്ടത്.

ഒക്ടോബര്‍ 13ന് രാവിലെ ഒമ്പതിന് 30301 മുതല്‍ 35300 വരെയുളളവരും രാവിലെ 10 മണിക്ക് കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്കിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന 35301 റാങ്ക് മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും കൂടാതെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം രണ്ട് റാങ്ക് ലിസ്റ്റിലുളളവരും ഹാജരാകണം. ഒക്ടോബര്‍ 13ലെ അഡ്മിഷന് ശേഷം ഒഴിവുകളുണ്ടെങ്കില്‍ വിവരം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും ഒക്ടോബര്‍ 18ന് അഡ്മിഷന്‍ നടത്തുന്നതുമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു