ഹോപ്പ് ഫ്രീഡം ഫെസ്റ്റ് 13 ന് തിരുരിൽ

തിരുർ: സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് തിരുരിലെ കലാ , സാംസ്കാരിക മാധ്യമ കുട്ടായ്മയായ
ഹോപ്പിന്റെ ആഭിമുഖ്യത്തിൽ lഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കും. ആഗസ്റ്റ് 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുർ നൂർലേക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഫ്രീഡം പുരസ്കാര വിതരണവും ഫാമിലി മിറ്റും സംഘടിപ്പിക്കും.

തിരുർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് മലപ്പുറം ജില്ലയിലെ താലസ്സീമിയ, ഹിമോഫീലിയ, സിക്കിൾസെൽ അനീമിയ, ബാധിതരായ കുട്ടികൾക്കായി പ്രത്യേക ഹെമറ്റോളജി സ്പെഷ്യാലിറ്റി ക്യാമ്പും കൃത്രിമ അവയവ വിതരണവും ഇതോടൊപ്പം നടത്തുന്നുണ്ട്.

13 ന്ശനിയാഴ്ച രാവിലെ 10 മണിക്ക് പരിപാടി ഫിഷറീസ് ക്യായിക , ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ഈ വർഷത്തെ ഹോപ്പ് ഫ്രീഡം പുരസ്കാരം
മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മക്ക് മന്ത്രി സമ്മാനിക്കും. ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ
പങ്കെടുക്കുംപരിപ്പാടിക്ക് മുന്നോടിയായി
രാവിലെ 9.30 മുതൽ വോയ്സ് ഓഫ് മലബാർ ഒരുക്കുന്ന ഗാനവിരുന്നും നടക്കും.

സംഘാടക സമിരി യോഗത്തിൽ മുൻ ജില്ലാ പോലിസ് മേധാവി പി. രാജു അധ്യക്ഷത വഹിച്ചു. മുൻ ആർ.ഡി.ഒ കെ നാരായണൻ കുട്ടി , ഡോ.രാജീവ് മോഹൻ , മുജീബ് താനാളൂർ, ഡോ പി. ജാവിദ് അനീസ്, അനിൽ കോവിലകം ,കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, നേഹ സി മേനോൻ , മുനീർ കുറുമ്പടി , നൂർ മുഹമ്മദ് റാഫി തിരുർ , വി.കെ.ഷംസുദ്ദീൻ , സഫ്ന ഗസൽ, എന്നിവർ സംസാരിച്ചു.