Main Banner
Browsing Category

cities

ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും.

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാര്‍ത്ഥി ആയതിനാല്‍ താത്കാലിക ചുമതല…

പങ്കാളിയുടെ വിവരങ്ങള്‍ നല്‍കിയില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ…

ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു

പൊന്നാനി: ചലച്ചിത്ര കാഴ്ചകളുടെ പുതുവസന്തമൊരുക്കുന്ന ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. നിളാ സംഗ്രഹാലയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന സംവിധായകൻ സിബി മലയിൽ മേള ഉദ്ഘാടനം ചെയ്യതു. മലയാള സിനിമയ്ക്ക് മികവുറ്റ…

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. മലപ്പുറം ഗവ. കോളജില്‍ നിന്നാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക്…

ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് വിവിധസ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14…

കോവിഡ് 19: ജില്ലയില്‍ 221 പേര്‍ക്ക് രോഗമുക്തി 146 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 20) 221 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,19,368 ആയി.…

എടക്കര കാലിചന്ത പ്രവര്‍ത്തനം തുടങ്ങി

എടക്കര : എടക്കരയിലെ കാലിചന്ത പ്രവര്‍ത്തനം ആരംഭിച്ചു. കാലിചന്ത കോവിഡ് 19 നെ തുടര്‍ന്ന് ജില്ലയിലെ കാലിചന്തകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കാലിചന്തകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജില്ലാ…

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ്…

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക…

കോവിഡ് 19: 155 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച്…