Fincat

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട…

കള്ളപണം പിടികൂടി

വാളയാർ: പാലക്കാട് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ പ്രശോഭിന്റെ നേതൃത്വത്തില്‍ പാലക്കാട് -വാളയാറില്‍ നടത്തിയ വാഹന പരിശോധനയില്‍, രേഖകള്‍ ഇല്ലാതെ…

ശോചനീയമായി അംഗന്‍വാടി കെട്ടിടം

തിരൂര്‍: ചട്ടിക്കല്‍ ഹരിജന്‍ കോളനിയിലെ ഈ സാമൂഹിക ക്ഷേമ ആരോഗ്യ കേന്ദ്രം അവഗണനയില്‍. നഗരസഭയില്‍ വാര്‍ഡ് 36 അന്നാര ചട്ടിക്കല്‍ 31 നമ്പര്‍ അംഗന്‍വാടി 5 വര്‍ഷമായി തീര്‍ത്തും അവഗണക്കപ്പെടുന്നത്. 7 വര്‍ഷം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു 2016…

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി…

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്. തങ്ങള്‍ 13 ദിവസമായി ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന്…

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം.

മുംബൈ:മഹാരാഷ്ട്രയില്‍ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തില്‍ സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. 200 എക്കറിലധികം ഭൂമിയാണ് ബിനാമി…

രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം പാടില്ല.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം,…

ഖെദ്ദയുടെ ഷൂട്ടിംഗ് തുടങ്ങി; ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര

ആശാ ശരത്തും മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദയുടെ ഷൂട്ടിംഗ് തുടങ്ങി. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാറപ്പുറത്ത് അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 54 വയസായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും…

ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു.

ബീവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പ്പന ശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു. ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടര്‍ന്നാണിത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരിവിറങ്ങി. കുറച്ച് ദിവസം മുമ്പ് തന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന…