Shobika

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ട് പേരെ പിടികൂടി.

മലപ്പുറം: മലപ്പുറം വെസ്റ്റ് കോഡൂരിൽ വച്ച് കോഡൂർ സ്വദേശിയായ യുവതിയുടെ 2 പവൻ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടു പോയ 2 പേരെ വളാഞ്ചേരിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. അന്തർ ജില്ലാ മോഷ്ടാക്കളായ എറണാകുളം പെരുമ്പാവൂർ മാടംപിള്ളി…

നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ.

കുറ്റിപ്പുറം: നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ. കാങ്കപ്പുഴ പള്ളിത്താഴം ഭാഗത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുഴയിൽ നീർനായകളെ കണ്ടുതുടങ്ങിയത്. ഇതോടെ പുഴയിൽ ഇറങ്ങാൻ പേടിയായിരിക്കുകയാണ് നാട്ടുകാർക്ക്. …

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍…

പൊന്നാനിയിലെ പ്രകടനം; എന്താണ് സംഭവിച്ചതെന്ന്​ അന്വേഷിക്കും, ഇ.എൻ. മോഹൻദാസ്

മലപ്പുറം: പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ ഏതെങ്കിലും പാർട്ടി അനുഭാവികളോ ബന്ധുക്കളോ തെറ്റിദ്ധാരണയുടെ പുറത്ത്​ പ​ങ്കെടുത്തിട്ടുണ്ടെങ്കിൽ അത്​ വൈകാരിക പ്രകടനം മാത്രമായാണ്​ കാണുന്നതെന്ന്​ ​സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്​.…

പ്രകടനം നടത്തിയത് പാര്‍ട്ടി വിരുദ്ധർ ടി എം സിദ്ദീഖ്.

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി എം സിദ്ദീഖിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന അപ്രതീക്ഷിത പ്രകടനത്തില്‍ വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖ്. പ്രകടനം നടത്തിയത് പാര്‍ട്ടി…

അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക്​ വോട്ട്​ മറിക്കാൻ പദ്ധതിയുണ്ടെന്ന് പി.കെ. ഫിറോസ്.

പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ക്കു വേണ്ടി അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക്​ വോട്ട്​ മറിക്കാൻ പദ്ധതിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മുസ്​ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം…

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം

വേങ്ങര: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ…

വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത- ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി

മലപ്പുറം : വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനുദാഹരണമാണ് സര്‍വീസ് മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം വനിതാദിനഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച…

ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ .മഞ്ചേരി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കുന്നത് .രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല…

വൈദ്യുതി തടസപ്പെടും

എടരിക്കോട് സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ എടരിക്കോട്, കോട്ടക്കല്‍, കക്കാട്, ചെനക്കല്‍, വെന്നിയൂര്‍, തിരൂരങ്ങാടി ഫീഡറുകളില്‍ പൂര്‍ണമായി…